പരിശുദ്ധ സഭയുടെ വാര്‍ഷീക എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം

Share on Facebook

 

16731431947231

പുത്തന്‍കുരിശ് : പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വാര്‍ഷീക എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് സഭാകേന്ദ്രമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്ററില്‍ തുടക്കമായി. പരിശുദ്ധ സുന്നഹദോസ് ആരംഭിക്കുന്നതിന് ഏറേ മുന്‍പേ തന്നെ അഭിവന്ദ്യരായ എല്ലാ മെത്രാപ്പൊലീത്തന്മാരും സഭാകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. 11 മണിയോടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു.ഇന്നും നാളെയുമായി (മെയ് 18,19) നടക്കുന്ന പരിശുദ്ധ സഭയുടെ വാര്‍ഷീക എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അധ്യക്ഷം വഹിക്കും. കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണ പെരുന്നാളിനും പെന്തക്കൊസ്തിക്കും ഇടയിലുള്ള കാത്തിരിപ്പിന്റേതായ നാളുകളില്‍ നടക്കുന്ന പരിശുദ്ധ സുന്നദോസിന്റെ ഭാഗമായി എപ്പിസ്‌കോപ്പല്‍ ധ്യാനങ്ങളും പ്രാര്‍ത്ഥനകളും നടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്ന് സഭാകേന്ദ്രത്തില്‍ നിന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>