പരി.പാത്രിയര്‍ക്കീസ് ബാവായുടെ സമാധാന ആഹ്വാനം: കമ്മീഷന്റെ പ്രവര്‍ത്തനം ഉടന്‍ ശ്രേഷ്ഠ ബാവാ

Share on Facebook

source : JSCNEWS

പുത്തന്‍കുരിശ്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരി. ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ശ്‌ലൈഹീക സന്ദര്‍ശനം പരി.സഭയ്ക്ക് പുത്തന്‍ ഉണര്‍വ്വും, ഇതര ക്രൈസ്തവ സഭാവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും സഹകരണത്തിനും, സമാധാന ശ്രമങ്ങള്‍ക്കും സാഹചര്യം സൃഷ്ടിച്ചതായി ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രസ്താവിച്ചു.കോതമംഗലം മൗണ്ട് സീനായി കാതോലിക്കേറ്റ് അരമനയില്‍ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക യായിരുന്നു ശ്രേഷ്ഠ ബാവ.

യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും വ്യവഹാരങ്ങളും അവസാനിപ്പിച്ച് ശാശ്വത സമാധാനം കൈവരിക്കണമെന്ന പരി. പാത്രിയര്‍ക്കീസ് ബാവായുടെ ആഹ്വാനം യാക്കോബായ സഭ ഒന്നടങ്കം സ്വാഗതം ചെയ്യുന്നു എന്ന് ശ്രേഷ്ഠ ബാവാ അറിയിച്ചു. കോടതികളിലൂടെ ഈ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കഴിഞ്ഞിട്ടില്ല. മുന്‍പ് ഉണ്ടായിട്ടുള്ളതായ ഒത്തുതീര്‍പ്പുകളെല്ലാം പരാജയ പ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. ആയതിനാല്‍ ഇരുസഭകളും യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടു കൊണ്ട് സഹോദര സഭകളായി പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യം. കേസുകള്‍ പിന്‍വലിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണം. ഇതാണ് ബഹു.കോടതികള്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടു സഭകളായി പിരിഞ്ഞ് പരി.പാത്രിയര്‍ക്കീസ് ബാവായെ സഭാ തലവനായി അംഗീകരിക്കുകയും മാമോദീസ, വിവാഹം, ശവസംസ്‌ക്കാരം തുടങ്ങിയ ആത്മീയ ആവശ്യങ്ങള്‍ ഇരുവിഭാഗവും പരസ്പര സഹകരണത്തോടുകൂടി നടത്തുന്നതായ അന്തരീക്ഷം ഉണ്ടായാല്‍ ആയത് വിശ്വാസികള്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കും. സമാധാന ദൂതുമായി മലങ്കര സഭയിലെത്തിയ പരി.ബാവായുടെ സമാധാന ആഹ്വാനം ഉള്‍ക്കൊണ്ടു കൊണ്ട് ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും ഇരുവിഭാഗത്തിനും സാധിക്കണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.

സമാധാന ശ്രമങ്ങള്‍ക്കായി പരി.പാത്രിയര്‍ക്കീസ് ബാവ നിയമിച്ച അഞ്ചംഗ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ശ്രേഷ്ഠ ബാവ അറിയിച്ചു.

സമിതി പ്രസിഡന്റ് ഏലിയാസ് അത്താനാസിയോസ് മെത്രാപ്പോലീത്ത, സഭാട്രസ്റ്റി തമ്പു ജോര്‍ജ്ജ് തുകലന്‍, ഫാ. ജോണ്‍ പുന്നാമറ്റം, ഷെവ. ഉമ്മച്ചന്‍ വേങ്കിടത്ത്, ഷെവ. മോന്‍സി വാവച്ചന്‍, അഡ്വ. ജോര്‍ജ്ജുകുട്ടി എബ്രഹാം, ഷെവ. ഡോ.കെ.സി.രാജന്‍, ഷെവ. ജോര്‍ജ്ജ് തുരുത്തി എന്നിവര്‍ സംബന്ധിച്ചു.

source : JSCNEWS

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>